നിക്ഷേപക സംഗമം; പത്ത് പദ്ധതികള്‍ അവതരിപ്പിക്കും


കാസര്‍കോട്: ഫെബ്രുവരിയില്‍ നിക്ഷേപക സംഗമത്തില്‍ വിവിധ വികസന പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ ഹൊസങ്കടിയില്‍ 9.5 ഏക്കര്‍ സ്ഥലത്ത് ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ ക്രൂ ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും മഞ്ചേശ്വരം മണ്ഡലത്തിലെ അമ്പലടുക്കത്ത് കാസര്‍കോട് കുള്ളന്‍ പശു സംരക്ഷണഗവേഷണ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിയും നിക്ഷേപ സംഗമത്തില്‍ അവതരിപ്പിക്കും. കാസര്‍കോട് മണ്ഡലത്തില്‍ നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ടൗണില്‍ 24 മണിക്കൂറും കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സംവിധാനം, ദേശീയപാത 66 വികസിപ്പിക്കുന്നതോടെ കറന്തക്കാട് നുള്ളിപ്പാടി ഫ്‌ലൈ ഓവര്‍, ഇതിന്‍രെ അടി വശത്ത് ഉറങ്ങാത്ത നഗരം പദ്ധതി, കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപം എം.പി ഫണ്ട് ഉപയോഗിച്ച് നെഹ്രു പാര്‍ക്ക്, അണങ്കൂരില്‍ ഫുഡ് സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് നൈറ്റ് ലൈഫ് പദ്ധതി. കാസര്‍കോട് മണ്ഡലത്തില്‍ നെല്ലിക്കുന്ന്ചന്ദ്രഗിരി ബോട്ട് സര്‍വ്വീസ് ഇപദ്ധതിയും നിക്ഷേപ സമാഹരണത്തില്‍ അവതരിപ്പിക്കും. ഉദുമ മണ്ഡലത്തില്‍ പെരിയ എയര്‍സ്ട്രിപ്പിനോട് അനുബന്ധിച്ച് കോട്ടേജ്, ഫുഡ്‌കോര്‍ട്ട് എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കോട്ടഞ്ചേരിറാണിപുരം കേബിള്‍ കാര്‍ പദ്ധതി, മഞ്ഞംപൊതിക്കുന്ന് ടൂറിസം വികസനം, കാഞ്ഞങ്ങാട് ടൗണ്‍സ്‌ക്വയര്‍ എന്നിവയും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ അഴിത്തല ബീച്ച് വികസനം, കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ 12.5 ഏക്കര്‍ സ്ഥലത്ത് വ്യവസായ പാര്‍ക്ക് എന്നിവയും നിക്ഷേപ സമാഹരണത്തില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments