സൗഹൃദകൂട്ടായ്മ ആദരിച്ചു


കാഞ്ഞങ്ങാട്: നാടക പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ രാജ്‌മോഹന്‍ നീലേശ്വരത്തിനെ കാഞ്ഞങ്ങാട് നമ്മള് സൗഹൃദ കൂട്ടായ്മ ആദരിച്ചു.
ഗാന്ധി പീസ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നമ്മള് പ്രതിനിധികള്‍ രാജ്‌മോഹന്‍ നീലേശ്വരത്തിന് ഉപഹാരം കൈമാറി. സംസ്ഥാന കേരളോത്സവം മലയാള നാടക മത്സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്ത ഗോവിന്ദ് രാജ് വെളളിക്കോത്തിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സി.പി ശുഭ ആമുഖഭാഷണം നടത്തി. ഡോ.ഇ.ഉണ്ണികൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, ബിജു കാഞ്ഞങ്ങാട്, ഉദയന്‍ കുണ്ടംകുഴി, രാജേഷ് അഴീക്കോടന്‍, അജയ് പ്രസീദ്, ഹരിദാസ് കുണ്ടംകുഴി, രാജീവ് ഗോപാല്‍, സി.നാരായണന്‍, പ്രമോദ് നാരായണന്‍, പ്രസാദ് മീങ്ങോത്ത്, രതീഷ് കക്കാട്ട്, രാമകൃഷ്ണന്‍ വാണിയംപാറ, സന്തോഷ് ഒടയഞ്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments