കാനഡ വിസ വാഗ്ദാനം: ഏഴുലക്ഷം തട്ടികാഞ്ഞങ്ങാട്: കാനഡ വിസ നല്‍കാമെന്നു വാഗ്ദാനം നല്‍കി ഏഴുലക്ഷം രൂപ തട്ടിയെടുത്തതിന് കേസ്.
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ നായരമ്പലം വെസ്റ്റ് തയ്യേഴത്ത് മരയ്ക്കാപറമ്പില്‍ എം.കെ.വിജയനെതിരെ (64) യാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് സൗത്ത് കരുവാച്ചേരി ഹൗസിലെ പി.വി.മോഹനന്റെ ഭാര്യ കെ.രാധയുടെ (47) പരാതിയിലാണ് കേസ്. 2018 ഫെബ്രുവരി 17 മുതല്‍ മൂന്നുഗഡുക്കളായാണ് ഇവരില്‍ നിന്നു ഏഴു ലക്ഷം രൂപ കൈപ്പറ്റിയത്. ഇത്രയും നാള്‍ കഴിഞ്ഞിട്ടും വിസ നല്‍കുകയോ വാങ്ങിയ പണം തിരിച്ചുനല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments