പള്ളിക്കര : കെഎസ്ടിപി റോഡില്‍ പള്ളിക്കര ടോള്‍ ബൂത്തില്‍ കുലുക്കിക്കുത്ത് നടത്തിയ ഒരാള്‍ അറസ്റ്റില്‍: രണ്ടു പേര് ഓടിപ്പോയി.
കഴിഞ്ഞദിവസം ബേക്കല്‍ എസ്ഐ, പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കരിവേടകത്തെ അബ്ദുല്‍ ജബ്ബാര്‍ (36) പിടിയിലായത്. രണ്ടു പേര് സ്ഥലത്തു നിന്ന് ഓടിപ്പോയി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കളിക്കളത്തില്‍ നിന്നു 960 രൂപ പിടിച്ചെടുത്തു.
0 Comments