ദ്വിദിന ശില്‍പ്പശാലക്ക് തുടക്കം


കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയിലെ ലൈബ്രറിയും പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ നാഷണല്‍ മിഷന്‍ ഓണ്‍ ടീച്ചേഴ്‌സ് ആന്റ് ടീച്ചിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ശില്‍പ്പശാല സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
വിവരസാങ്കേതിക വിദ്യയുടെ പ്രഭാവം ലൈബ്രറികളില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഗവേഷണ പ്രബന്ധം എപ്രകാരം സംവിധാനം ചെയ്യണം എന്ന വിഷയത്തില്‍ മിസോറാം യൂണിവേഴ്‌സിറ്റി സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. കനകരാജ് ഈശ്വരന്‍ ക്ലാസെടുത്തു. പോണ്ടിച്ചേരി ലൈബ്രറേറിയന്‍ ഡോ. സംയുക്ത രവി ഗവേഷണത്തില്‍ ഇ-റിസോഴ്‌സ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നവിഷയത്തിലും ക്ലാസ് എടുത്തു.ചടങ്ങില്‍ പ്രോ-വൈസ്ചാന്‍സലര്‍ പ്രൊഫ. കെ. ജയപ്രസാദ്, സ്‌കൂള്‍ ഓഫ് എജ്യുക്കേഷന്‍ ഡീന്‍ പ്രൊഫ. എം.എ. മുഹമ്മദുണ്ണി, ഏലിയാസ് മുസ്തഫ, പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ നാഷണല്‍ മിഷന്‍ ഓണ്‍ ടീച്ചേഴ്‌സ് ആന്റ് ടീച്ചിംഗ് ഡയറക്ടര്‍ പ്രൊഫ. അമൃത് ജി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിവേഴ്‌സിറ്റി ലൈബ്രറേറിയന്‍ ഡോ. പി. സെന്തില്‍കുമാരന്‍ സ്വാഗതവും കെ. പ്രിയ നന്ദിയും പറഞ്ഞു.

Post a Comment

0 Comments