വിദ്യാഭ്യാസ വകുപ്പിന്റെ അധിക പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണം


കാഞ്ഞങ്ങാട്: അവധി ദിനങ്ങള്‍ അപഹരിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അധിക പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്ന് എ.കെ.എസ്.ടി.യു ഹോസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഞായറാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ദിനങ്ങളില്‍ തുടര്‍ച്ചയായി സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളായ ഗണിതോത്സവം പോലുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് ശക്തമായി പ്രതിഷേധിക്കുവാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എം.ടി രാജീവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഓള്‍നടിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.പദ്മനാഭന്‍, ജയന്‍ നീലേശ്വരം, വിനയന്‍ കല്ലത്ത്, ഒ പ്രതീഷ്, സിന്ധു.പി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രതീഷ്.എം (പ്രസിഡന്റ്), രാജേഷ് ഓള്‍ നടിയന്‍ (സെക്രട്ടറി), പ്രതീഷ്.ഒ (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments