ചെറുവത്തൂര്‍: പള്ളി ഉസ്താദിന്റെ മുറി കുത്തിത്തുറന്ന് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു മുപ്പതിനായിരം രൂപ മോഷ്ടിച്ച 20 കാരന് റിമാന്‍ഡില്‍.
തിമിരി മുണ്ടയിലെ ടി.പി. ഷുഹൈലിനെയാണ് ചീമേനി എസ്ഐ, ടി.ദാമോദരന്‍ അറസ്റ്റ് ചെയ്തത്. ചെമ്പ്രകാനം മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബിന്റെ മുറിയുടെ പൂട്ടു പൊളിച്ചാണ് തുക മോഷ്ടിച്ചത്. പള്ളി സെക്രട്ടറി ഷരീഫിന്റെ പരാതിയിലാണ് ചീമേനി പോലീസ് കേസെടുത്തത്. ഇന്നലെയാണ് പരാതി നല്‍കിയത്. അന്വേഷണം നടത്തി മണിക്കൂറുകള്‍ക്കകം പോലീസ് പ്രതിയെ കുടുക്കി.
0 Comments