ഗേറ്റ് പണിമുടക്കി; തീവണ്ടി നിര്‍ത്തിയിട്ടു


കാഞ്ഞങ്ങാട് : റെയില്‍വേ ഗേറ്റ് അടയാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ ഗേറ്റിനു സമീപം നിര്‍ത്തിയിട്ടു.
നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റോഡിലെ റെയില്‍വേ ഗേറ്റാണ് ഇന്നുരാവിലെ പണിമുടക്കിയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നു ഗേറ്റ് ലോക്കാവാത്തതാണ് കാരണം. മംഗലാപുരത്തു നിന്നു വരികയായിരുന്ന കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ സിഗ്‌നല്‍ കിട്ടാത്തതിനെ തുടര്‍ന്ന് 15 മിനുട്ടോളം ഗേറ്റിനു സമീപം പിടിച്ചിട്ടു. സിഗ്‌നല്‍ തകരാര്‍ പരിഹരിച്ച് ഗേറ്റ് അടച്ചതോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

Post a Comment

0 Comments