ജനത കന്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സമ്മേളനം സമാപിച്ചു


കാഞ്ഞങ്ങാട്: ജനത കന്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എച്ച് എം എസ്) സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം എല്‍ ജെ ഡി സംസ്ഥാന സെക്രട്ടറി എന്‍ കെ വത്സന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ആനി സ്വീറ്റി അധ്യക്ഷത വഹിച്ചു. എം പി ശിവാനന്ദന്‍, ബാലന്‍ കരുവാന്‍കണ്ടി,ടി കെ ശ്രീനിവാസന്‍,ടി എം ജോസഫ്, കെ എ ജലീല്‍,പി എം നാണു,ഒ ഇ കാസിം, വി വി രാജശ്രീ സുരേഷ് പുതിടയത്ത്, വി വി വിജയന്‍, പി വി തമ്പാന്‍, എം കുഞ്ഞമ്പാടി, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥന സെക്രട്ടറി ഒ പി ശങ്കരന്‍ സ്വാഗതവും കെ അമ്പാടി നന്ദിയും പറഞ്ഞു.
വിവിധ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്‍കിവരുന്ന വിവാഹ ധന സഹായം 25000 രൂപയായി വര്‍ധിപ്പിക്കണമെന്നും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്‍കിവരുന്ന അതിവര്‍ഷ ആനുകൂല്യം 7 വര്‍ഷമായി കുടിശിക വന്നിരിക്കയാണെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ 6 മാസമായി മുടങ്ങി കിടക്കുന്ന കുടിശ്ശികയും എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി ആനി സ്വീറ്റി (പ്രസിഡണ്ട്), കെ കൃഷ്ണന്‍ (വര്‍ക്കിങ് പ്രസിഡണ്ട്), പി വി തമ്പാന്‍, കരുവരക്കണ്ടി ബാലന്‍, എം എ റപ്പായി, വി പിവര്‍ക്കി, (വൈസ് പ്രസിഡണ്ടുമാര്‍), ഒ പി ശങ്കരന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), മലയിന്‍ കീഴില്‍ ചന്ദ്രന്‍ നായര്‍ (സെക്രട്ടറി), കൊടുങ്ങല്ലൂര്‍ ഭാസ്‌കരന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

0 Comments