ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്ക്: കേസ്


നീലേശ്വരം : ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തു.
തൈക്കടപ്പുറം കൊട്രച്ചാലിലെ വി.ഷാഫി (52) യുടെ പരാതിയിലാണ് കേസ്. ജനുവരി രണ്ടിനു രാവിലെ എട്ടു മണിയോടെ നീലേശ്വരം കോണ്‍വന്റ് ജങ്ഷനിലായിരുന്നു അപകടം. ഷാഫി ഓടിച്ചിരുന്ന കെഎല്‍ 60 എല്‍ 693 നമ്പര്‍ ബൈക്കില്‍ കെഎല്‍ 60 എല്‍ 7721 നമ്പര്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

Post a Comment

0 Comments