തെരുവോര ചിത്രരചന നടത്തി


മാലോം: ഉത്തര മലബാര്‍ കാര്‍ഷികമേള തളിര് 2020 പ്രചരണത്തിന്റെ ഭാഗമായി തെരുവോര ചിത്രരചന മാലോത്ത് നടന്നു. സംഘാടക സമിതി ചെയര്‍മാന്‍ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചിത്രകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായ രവി പിലിക്കോട് നേതൃത്വം നല്‍കി. ഭാസി വര്‍ണ്ണലയം, പ്രശസ്ത ദാരുശല്‍പ്പി മധുകോതോളി, ദിന്‍കര്‍ലാല്‍ പിലിക്കോട്, വി.ജി. ആര്‍ വെള്ളരിക്കുണ്ട്, രഘു മാലോ,സുരേഷ് കുമാര്‍ നാട്ടക്കല്‍ എന്നിവരും നാട്ടുകാരും വിദ്യാര്‍ത്ഥികളും സമൂഹ ചിത്രരചനയില്‍ പങ്കാളികളായി.
ജനറല്‍ കണ്‍വീനര്‍ ടി.കെ എവുജിന്‍, ട്രഷറര്‍ വി.ജെ ആന്‍ഡ്രൂസ്, മാര്‍ട്ടിന്‍ ജോര്‍ജ് ഒളോമന, എന്‍.ഡി വിന്‍സെന്റ്, മാര്‍ട്ടിന്‍ ജോര്‍ജ് വാഴാംപ്ലാക്കല്‍, ലിബിന്‍ ആലപ്പാട്ട്, ജോണി അറയ്ക്കക്കുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments