കാഞ്ഞങ്ങാട് : മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി റോഡ് തടസപ്പെടുത്തിയെന്ന കേസില്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്ക് ആയിരം രൂപ വീതം പിഴ.
ബല്ലാ കടപ്പുറം എം.പി.മന്‍സിലിലെ എം.പി.ജാഫര്‍ (43), ഹൊസ്ദുര്‍ഗ് കടപ്പുറം ക്രസന്റ് ഹൗസിലെ കെ.മുഹമ്മദ് കുഞ്ഞി (61), സൗത്ത് ചിത്താരിയിലെ അബ്ദുല്റഹ്മാന് എന്ന വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. 2018 ഒക്ടോബര്‍ 10 ന് ഉച്ചയ്ക്ക് 12.15 മുതല്‍ ഒന്നരവരെയാണ് കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിനുമുന്നിലെ റോഡില്‍ കുത്തിയിരുന്ന് ഇവര്‍ ധര്‍ണാസമരം നടത്തിയത്. ഹൊസ്ദുര്‍ഗ് പോലിസാണ് കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അറസ്റ്റ് ചെയതാല്‍ അക്രമമുണ്ടാകുമെന്നതിനാല് സമരക്കാര്‍ പിരിഞ്ഞുപോയ ശേഷം പോലീസ് സ്വമേധയാ കേസെടുത്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.
0 Comments