അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം


നീലേശ്വരം: നീലേശ്വരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.
നാളെ മുതല്‍ 27 വരെ നീലേശ്വരം നഗരസഭയും തണല്‍ ടാക്കീസ് ഫിലിം സൊസൈറ്റിയും സംയുക്തമായി നടത്തുന്ന മൂന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ബ്രോഷറാണ് പ്രകാശനം ചെയ്തത്. തടിയനും മുടിയനും എന്ന പുതിയ സിനിമയിലെ നായകനടന്മാരും നാടക പ്രവര്‍ത്തകരുമായ രാജേഷ് അഴീക്കോടന്‍, ഹരിദാസ് കുണ്ടംകുഴി എന്നിവര്‍ ചേര്‍ന്ന് ഏകാഭിനയ കലാകാരന്‍ കെ.പി.ശശികുമാറിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നഗരസഭാകൗണ്‍സിലര്‍ പി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.
നാടക പ്രവര്‍ത്തകന്‍ രാജ്‌മോഹന്‍ നീലേശ്വരം മുഖ്യാതിഥിയായി. വി.വി.പുരുഷോത്തമന്‍, കെ.വി.സജീവന്‍, സി.എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജനവായനശാലയിലാണ് അന്താരാഷ്ട്ര ചലചിത്രോത്സവം.

Post a Comment

0 Comments