പ്ലാസ്റ്റിക് വിരുദ്ധ റാലി


കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ജനുവരി 1 ന് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞാലുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ സമൂഹത്തിലെത്തിക്കുന്നതിനു വേണ്ടി മുട്ടുന്തല എ.എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്ലാസ്റ്റിക് വിരുദ്ധ റാലി സംഘടിപ്പിച്ചു.
വിദ്യാലയത്തില്‍ നിന്ന് പ്രതിജ്ഞ എടുത്ത ശേഷം റാലി ആരംഭിച്ചു. പ്ലാസ്റ്റിക് ഉപേക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ, തുണി സഞ്ചി ശീലമാക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി നടത്തിയ റാലി ജനശ്രദ്ധ പിടിച്ചുപറ്റി. പ്രധാന അധ്യാപിക ഗീത എം, അധ്യാപികമാരായ ലത എം, ഷീബ എ.കെ., ജ്യോതി പി, ബാപ്പു ഷക്കീല്‍, സല്‍മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments