മലഞ്ചരക്ക് കടയില്‍ നിന്ന് കുരുമുളക് മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍


ഭീമനടി: മലഞ്ചരക്ക് കടയില്‍ നിന്ന് കുരുമുളക് മോഷ്ടിച്ച ജോലിക്കാരന്‍ അറസ്റ്റില്‍.
ഭീമനടി ടൗണിലെ അറയ്ക്കല്‍ റബ്ബേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് എന്ന കടയില്‍ നിന്നു 20 കിലോ കുരുമുളക് മോഷ്ടിച്ച കോട്ടയം പാമ്പാടി മീനാടം ആതിര ഭവനിലെ അജി കുമാറിനെയാണ് (54) ചിറ്റാരിക്കാല്‍ എസ്‌ഐ, പി.ജി.രാജു അറസ്റ്റ് ചെയ്തത്. കടയുടമ ഭീമനടി അറയ്ക്കല്‍ ഹൗസിലെ മാത്യു ജോര്‍ജിന്റെ 957) പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഒരു മാസം മുമ്പാണ് അജി കുമാര്‍ ഇവിടെ ജോലിക്കുചേര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി കടയുമട മാത്യു ജോര്‍ജ് കടയടക്കുന്നതിനിടെ പുറത്തു പോയി വരുമ്പോഴേയ്ക്കും ഇയാള്‍ 20 കിലോ കുരുമുളക് ഉള്‍ക്കൊള്ളുന്ന വെളുത്ത ചാക്ക് കടയ്ക്കു പുറത്തെത്തിച്ച് ഒളിപ്പിച്ചു വെക്കുകയായിരുന്നു. കുരുമുളക് നഷ്ടപ്പെട്ടതറിഞ്ഞ ഉടമ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒളിപ്പിച്ച കുരുമുളക് പുറത്തെടുത്തു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അജികുമാര്‍ പിടിയിലായത്.

Post a Comment

0 Comments