ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു


ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ കുതിപ്പ് തുടരുകയാണ്. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.05 പൈസയും ഡീസലിന്റെ വില 0.12 പൈസയുമാണ് വര്‍ധിച്ചത്.
ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെ തുടര്‍ന്നാണ് എണ്ണവില കുതിക്കാന്‍ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസ വര്‍ധിച്ച് 76.01 രൂപയും ഡീസലിന്റെ വില 0.12 പൈസ വര്‍ധിച്ച് 69.17 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.05 പൈസ വര്‍ധിച്ച് 81.60 രൂപയും ഡീസലിന്റെ വില 0.13 പൈസ വര്‍ധിച്ച് 72.54 രൂപയുമാണ്.

Post a Comment

0 Comments