ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു


മാവുങ്കാല്‍: ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ സ്മരണയുണര്‍ത്താന്‍ ചെമ്മട്ടംവയലില്‍ നിര്‍മ്മിച്ച ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.
കെ മാധവന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സ്മാരക മന്ദിരം നിര്‍മ്മിച്ചത്. ചെമ്മട്ടംവയലില്‍ ദേശീയ പാതയോരത്താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഏഴരസെന്റ് ഭൂമിയില്‍ ഒരു കോടിരൂപ ചെലവില്‍ രണ്ടു നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 75 ലക്ഷം രൂപയും കാഞ്ഞങ്ങാട് നഗരസഭ 10 ലക്ഷംരൂപയും അനുവദിച്ചു. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യക്തികളും നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഉത്തരമലബാറിലെ സത്യാഗ്രഹ സമരങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും ജ്വലിക്കുന്ന ഓര്‍മകള്‍ പുതിയ തലമുറയ്ക്ക് പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സ്മാരക മന്ദിരം കര്‍ഷക സമരങ്ങളും സമാനതകളില്ലാത്ത പോരാട്ടങ്ങളുമെല്ലാം പറഞ്ഞും പഠിപ്പിച്ചും തരുന്ന ഗവേഷണ പഠനകേന്ദ്രം കൂടിയാകും

Post a Comment

0 Comments