യൂത്ത് വിംഗ് നേതാവിന് സസ്‌പെന്‍ഷന്‍


നീലേശ്വരം: സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് മുന്‍ ജില്ലാ ട്രഷററും നീലേശ്വരം യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന എം.വിനീതിനെ സംഘടനയില്‍ നിന്നും ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു.
ഇന്നലെ വൈകീട്ട് ചേര്‍ന്ന നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗമാണ് നടപടി സ്വീകരിച്ചത്. വിനീതിന് മുമ്പ് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കിയെങ്കിലും മറുപടി തൃപ്തികരമല്ലെന്നാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് പ്രശ്‌നം അസോസിയേഷന്‍ എക്‌സിക്യൂട്ടീവിന്റെ പരിഗണനയ്‌ക്കെത്തിയത്. വിനീട് സ്വാമി പക്ഷക്കാരനാണ്.

Post a Comment

0 Comments