പൗരത്വനിയമ ഭേദഗതി: മാനവസൗഹൃദ സദസ്


കാഞ്ഞങ്ങാട്: മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനതയെ വിഭജിക്കുന്നതും ഭരണഘടനാ വിരുദ്ധവുമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച സമയം നല്‍കിയ പശ്ചാത്തലത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം തുടരും.
ഫെബ്രുവരി 12 ന് പൗരത്വഭേഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട്ട് മാനവസൗഹൃദ സംഗമം സംഘടിപ്പിക്കാന്‍ മാനവസൗഹൃദവേദി യോഗം തീരുമാനിച്ചു. റിട്ട.ജസ്റ്റിസ് കമാല്‍ പാഷ പ്രഭാഷണം നടത്തും. രാവിലെ 10 ന് നോര്‍ത്ത് കോട്ടച്ചേരി ആകാശ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പ്രഭാഷണം.വേദി ചെയര്‍മാന്‍ പി. നാരായണന്‍ അധ്യക്ഷനായി. എം.സി.ജോസ്, എ.വി.രാമകൃഷ്ണന്‍, സുറൂര്‍ മൊയ്തുഹാജി, എം.ബി.എം.അഷറഫ്, കെ.എം.അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഡോ.അബ്ദുള്‍ഹാഫിസ്, ബി.എം.മുഹമ്മദ്കുഞ്ഞി, അബ്ദുല്ലപാലായി, പി.പി.കുഞ്ഞബ്ദുള്ള, എം.ബി.ഹനീഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്അസ്‌ലം സ്വാഗതം പറഞ്ഞു.

Post a Comment

0 Comments