അദാലത്ത് നടത്തും


കാഞ്ഞങ്ങാട്: ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് വിവിധ താലൂക്കുകളിലായി ജനുവരി 18 മുതല്‍ നടത്തും.
ഹോസ്ദുര്‍ഗ് താലൂക്ക് അദാലത്ത് ജനുവരി 18 ന് കാഞ്ഞങ്ങാട് നഗരസഭാ ടൗണ്‍ഹാളിലും വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ജനുവരി 30 നും സംഘടിപ്പിക്കും.വെള്ളരിക്കുണ്ട് താലൂക്കിലെ പരാതി ജനുവരി 15 വരെയാണ് സ്വീകരിക്കുക. കാസര്‍കോട് താലൂക്ക് അദാലത്ത് ഫെബ്രുവരി ആറിന് നടക്കും. പരാതി ജനുവരി 20 വരെ സ്വീകരിക്കും. മഞ്ചേശ്വരം താലൂക്കില്‍ അദാലത്ത് ഫെബ്രുവരി 13 ന് നടക്കും. പരാതി ജനുവരി 30 വരെ സ്വീകരിക്കും.

Post a Comment

0 Comments