സ്മാരക മന്ദിരത്തിന് പത്ത് ലക്ഷം നല്‍കി


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കെ മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിരമായ കാഞ്ഞങ്ങാട്ടെ ഗുരുവായൂര്‍ സത്യഗ്രഹസ്മാരക മന്ദിരത്തിന് കാഞ്ഞങ്ങാട് നഗരസഭ 10 ലക്ഷം രൂപ സംഭാവന ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ ചെമ്മട്ടം വയല്‍ ദേശീയപാതയോരത്ത് അനുവദിച്ച ഭൂമിയിലാണ് ഗുരുവായുര്‍ സത്യാഗ്രഹ സ്മാരക മന്ദിരം നിര്‍മ്മിച്ചത്. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ 10 ലക്ഷത്തിന്റെ ചെക്ക് കെ മാധവന്‍ ഫൗണ്ടേഷന്‍ ജനറല്‍സെക്രട്ടറി ഡോ. സി ബാലന് കൈമാറി. ഫൗണ്ടേഷന്‍ ഭാരവാഹികളായ എ വി രാമകൃഷ്ണന്‍ എം കുഞ്ഞമ്പുപൊതുവാള്‍, ടി കെ നാരായണന്‍, ടി മുഹമ്മദ് അസ്ലം, കെ ശ്യാംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. സ്റ്റാന്‍ഡിംഗ്കമ്മറ്റിചെയര്‍മാന്‍ എ ഉണ്ണി കൃഷണന്‍ അധ്യക്ഷനായി. എം പി ജാഫര്‍, ഗംഗാരാധാകൃഷ്ണന്‍, ടി വി ഭാഗീരഥി, എംഎം നാരായണന്‍, സികെ വല്‍സലന്‍, കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എം കെ ഗീരീഷ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments