കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ അനീഷിന്റെ വീടിന്റെ മട്ടുപ്പാവില്‍ വിളയുന്ന വെണ്ടെ, വഴുത, നരമ്പന്, തക്കാളി, വെള്ളരി, കുമ്പളം, ചീര, പയര്‍ തുടങ്ങിയവ വിളയിക്കുന്നത് സ്വന്തം ആവശ്യത്തോടൊപ്പം അയല്‍ വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ്.
അഞ്ച് അംഗങ്ങള്‍ അടങ്ങിയ തന്റെ കുടുംബത്തിന്റെ ആവശ്യം കഴിഞ്ഞ് ബാക്കിയാവുന്നവ വില്‍പ്പന നടത്തുന്നതിന് വിപരീതമായി അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും സൗജന്യമായി നല്‍കുകയാണ് ഈ യുവ കര്ഷകന്. കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ കീഴിലുള്ള കാര്‍ഷിക കര്‍മ്മസേന സെക്രട്ടറി പട്ടണത്തിലും കുറ്റിക്കോലിലുമായി കണ്ണട വില്‍പ്പന സ്ഥാപനം നടത്തുകയും ഒപ്റ്റിക്കല്‍ അസോസിയേഷന് സെക്രട്ടറിയായും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന തിരക്കു പിടിച്ച ദിവസത്തിനിടയില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ എപ്പോഴും സമയം കണ്ടെത്തുകയാണ് ഈ യുവാവ്.
ജൈവവളം ലഭിക്കുന്നത് വീട്ടില്‍ കുള്ളന്‍ പശുവിനെയും കോഴി, തറാവ് എന്നിവയും ഈ യുവ കര്ഷകന് വളര്‍ത്തുന്നുണ്ട്. കാരാട്ട് വയല്‍ ഉള്‍പ്പെടെയുള്ള കൃഷി സ്ഥലത്തും മറ്റ് പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്ന കുപ്പികള്‍ ഉപയോഗിച്ചാണ് മൃഗപരിപാലനത്തിനുള്ള കൂടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രകൃതി മലിനമാവുന്നത് സംരക്ഷിക്കുന്നത് ഈ യുവ കര്ഷകന് തയ്യാറാകുന്നു. തുണയായി അമ്മ പി.രാധ, ഭാര്യ പി.മേഖല, സഹോദരി പി.സ്മിത എന്നിവരും 89 വയസ് പ്രായമുള്ള രമണിയും കൂടെയുണ്ട്. മട്ടുപ്പാവിലെ കൃഷിയുടെ വിളവെടുപ്പ് കര്‍മ്മസേന പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും ജന പ്രതിനിധികളുയേടും സാനിധ്യത്തില്‍ നഗരസഭ ചെയര്മാന് വി.വി.രമേശന് നിര്‍വ്വഹിച്ചു. എന്‍.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുശാല്‍ നഗര്‍, കെ.കെ.ഗീത, കൃഷി ഓഫീസര്‍ ശ്രീജ ചെറുപുഴ, കെ.പി.ശ്രീകല എന്നിവര്‍ പങ്കെടുത്തു.
ജൈവ കൃഷി ചെയ്യാന്‍ താല്പര്യമുള്ള ആളുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് താന്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക കര്‍മ്മസേനയുടെ പ്രവര്‍ത്തകര്‍ തയ്യാറാണെന്ന് ഇത്തരം പ്രവര്‍ത്തനത്തില്‍ വിജയം കൈവരിച്ച നഗരസഭ ചെയര്‍മാന്റെയും സബ്ബ് കലക്ടറുടേയും മറ്റ് പലരുടേയും വിജയങ്ങള്‍ ചൂണ്ടികാണിച്ച് ഈ യുവ കര്ഷകന് പറഞ്ഞു.
0 Comments