കല്ലുഗദ്ദെ ക്ഷേത്ര റോഡ് ഉദ്ഘാടനം


മുളിയാര്‍: കരിങ്ങപ്പള്ളം -കല്ലുഗദ്ദെ തറവാട് ക്ഷേത്ര റോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫരിദ സക്കീര്‍ അഹമ്മദ് ഉല്‍ഘാടനം ചെയ്തു. ചെങ്കളാഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
മുളിയാര്‍ ചെങ്കള പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി പത്ത് ലക്ഷം രൂപയുടെ ടാറിംഗ് പ്രവര്‍ത്തിയാണ് പൂര്‍ത്തീകരിച്ചത്.
വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി പദ്ധതി വിശദീകരിച്ചു. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരായ ബി.സി. കുമാരന്‍, ശാഫി ചൂരിപ്പളളം, കെ.സി. റഫീഖ്,ബി.എ.ഹമീദ്ഹാജി, കൃഷ്ണന്‍ ചേടിക്കാല്‍, ഹനീഫ കരിങ്ങപ്പള്ളം, മാധവന്‍ നമ്പ്യാര്‍, ബി.കെ. ബഷീര്‍പൈക്ക,അബ്ദുല്ലകുഞ്ഞി മുണ്ടപ്പള്ളം, കമലാക്ഷന്‍ കല്ലുഗദ്ദെ, ഭാസ്‌കരന്‍ കല്ലുഗദ്ദെ തുടങ്ങിയവര്‍ പ്രസംഗിച്ചു. അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments