മാര്‍ച്ചും ധര്‍ണ്ണയും നടത്തി


കാഞ്ഞങ്ങാട്: വയോജനങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് നടയിലും ജില്ലാ ആസ്ഥാനങ്ങളിലേകും മാര്‍ച്ചും ധര്‍ണ്ണയു നടത്തി.
കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. തമ്പാന്‍ മേലത്ത് അദ്ധ്യക്ഷത വഹിച്ചു സി.എച്ച് വത്സലന്‍, പത്മരാജന്‍ ഐങ്ങോത്ത,് പി.കമ്മാരന്‍ എന്നിവര്‍ സംസാരിച്ചു. ബാലന്‍ ഓളിയക്കാല്‍ സ്വാഗതവും കെ.വി ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments