പൊതുപണിമുടക്കിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും


നീലേശ്വരം: ദേശീയ പണിമുടക്കിന്റെ ഭാഗമായി നീലേശ്വരത്ത് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പൊതുയോഗം നടത്തി.
കോണ്‍വെന്റ് ജംങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹൈവേ ജംങ്ഷനില്‍ സമാപിച്ചു.മുന്‍ എം.പി. പി.കരുണാകരന്‍ പൊതുയോഗം ഉല്‍ഘാടനം ചെയ്തു. എ.ഐ. ടി.യു.സി.നേതാവ് പി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സതീഷ് ചന്ദ്രന്‍, എം.അസിനാര്‍, കെ.ബാലകൃഷ്ണന്‍, കരുവാക്കാല്‍ ദാമോദരന്‍ , ഇബ്രാഹിം പറമ്പത്ത് (എസ്.ടി.യു.), സുരേഷ് പുതിയേടത്ത് (ജെ.ടി.യു.സി.), സി.വി.ചന്ദ്രന്‍ (ഐ.എന്‍. എല്‍ സി.) എന്‍.ജി.ഒ.യൂണിയന്‍ നേതാവ് വിനോദ്, പി.രാധ(നഗരസഭാംഗം), ബി.എസ്.എന്‍.എല്‍.എംപ്ലോയീസ് യൂണിയന്‍ നേതാവ് കെ.വി. കൃഷ്ണന്‍, എല്‍.ഐ. സി. എംപ്ലോയീസ് യൂണിയന്‍ നേതാവ് സുരേന്ദ്രന്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി പി.ഭാര്‍ഗവി,കെ.കണ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പല്‍തല ട്രേഡ് യൂണിയന്‍ സമിതി കണ്‍വീനര്‍ കെ.വി.കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കെ.ഉണ്ണി നായര്‍ നന്ദിയും പറഞ്ഞു.
കെ.നാരായണന്‍, കെ.രാഘവന്‍,വെങ്ങാട്ട് ശശി,കെ.രമേശന്‍, സി.രാഘവന്‍, സി.ഗംഗാധരന്‍, രാജേഷ് കുന്നത്ത്, പി.പി.പ്രദീപ്കുമാര്‍,രാജീവന്‍ പുതുക്കളം തുടങ്ങിയവര്‍ പ്രകടനത്തിനും തുടര്‍ന്ന് ഹൈവേ ജംങ്ഷനില്‍ നടത്തിയ ധര്‍ണ്ണക്കും നേതൃത്വം നല്‍കി.

Post a Comment

0 Comments