റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും


കാസര്‍കോട്: ജനുവരി 26 ന് വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കും. സായുധ പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ,് ഫയര്‍ ഫോഴ്‌സ്, എക്‌സൈസ,് എന്‍സിസി ജൂനിയര്‍ സീനിയര്‍ വിഭാഗം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ,് റെഡ് ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 22, 23 തീയതികളില്‍ രാവിലെ എട്ടുമണിക്കും 24 ന് ഉച്ചയ്ക്ക് രണ്ടുമണിക്കും പരേഡ് റിഹേഴ്‌സല്‍ നടക്കും.
24 ന് യൂണിഫോം ധരിച്ചാണ് റിഹേഴ്‌സല്‍ നടക്കുക. റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സ്വാതന്ത്ര സമര സേനാനികളും പൊതുജനങ്ങളും സംബന്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Post a Comment

0 Comments