പൗരത്വ നിയമത്തിനെതിരെ പ്രാര്‍ത്ഥന സദസ് നടത്തി


തൈക്കടപ്പുറം: പൗരത്വ നിയമത്തിനെതിരെ ദുആ മജ്‌ലിസും ബാഫഖി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടത്തി.
യൂത്ത് ലീഗ് തൈക്കടപ്പുറം മേഖലാ പ്രസിഡണ്ട് ഫവാസ് മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ മുനിസിപ്പല്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് സി കെ കെ മാണിയൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സഈദ് വലിയപറമ്പില്‍, ജനറല്‍ സെക്രട്ടറി നജീബ് ടി എസ്, ട്രഷറര്‍ ഷബീര്‍ പടന്ന, വൈസ് പ്രസിഡണ്ടുമാരായ അബൂബക്കര്‍ കാക്കടവ്, അനൂപ് കുമാര്‍, ജോയിന്‍ സെക്രട്ടറിമാരായ ജുനൈദ് തൈക്കടപ്പുറം, ഫൈസല്‍ പടന്ന, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി ഇസ്മായില്‍ കബര്‍ദാര്‍, മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് ഫൈസല്‍ കോട്ടപ്പുറം, മുന്‍ കൗണ്‍സിലര്‍ സൈനുദ്ദീന്‍ ഹാജി, യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി മഹ്മൂദ് കോട്ടയി എന്നിവര്‍ സംസാരിച്ചു.
തീരദേശമേഖലയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാത്തതിലും, റോഡുക്കള്‍ മഴക്കാലം കഴിഞ്ഞിട്ടും റിപ്പയര്‍ ചെയ്യാത്തതിലും നഗരസഭാ വിവേചനം കാണിക്കുന്നത് കൊണ്ട് യോഗത്തില്‍ നഗരസഭക്കെതിരെ യൂത്ത് ലീഗ് പ്രമേയം പാസാക്കി. മുന്‍സിപ്പല്‍ യൂത്ത് ലീഗ് ട്രഷറര്‍ ശൈഖ് നിസാര്‍ സ്വാഗതവും എംഎസ്എഫ് മുന്‍സിപ്പല്‍ സെക്രട്ടറി അഫ്‌സല്‍ എ ജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments