ഫണ്ട് ശേഖരണ ഉദ്ഘാടനം


വെള്ളിക്കോത്ത്: വെള്ളിക്കോത്ത് കാരക്കുഴി ചോണോര്‍ തറവാട് ചുള്ളിക്കര ചാമുണ്ഡി കരിച്ചാമുണ്ഡി ദേവസ്ഥാനത്ത് ഏപ്രില്‍ 9,10,11,12 തീയതികളില്‍ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തു മെമ്പര്‍ കെ.കേളപ്പണിക്കര്‍ നിര്‍വ്വഹിച്ചു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മനോജ് കാരക്കുഴി അധ്യക്ഷം വഹിച്ചു. വി.ഗിനീഷ്, പി.പുരുഷോത്തമന്‍ നായര്‍, സി ബാലകൃഷ്ണന്‍,എം നാരായണന്‍ മാസ്റ്റര്‍, പി കെ ഹരീഷ്, ബി ശശി, വേണു മാക്കരംകോട്ട്, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദിനേശന്‍ തൊട്ടിക്കാല്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments