ഇന്ത്യ എല്ലാവരുടേതുമാണ്: മുസ്‌ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച് വിജയിപ്പിക്കും


കാസര്‍കോട്: ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 11, 12 തീയതികളില്‍ നീലേശ്വരം മുതല്‍ കുമ്പള വരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ദേശ് രക്ഷാ മാര്‍ച്ച് വന്‍ വിജയമാക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെയും, മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി മാരുടെയും യോഗം തീരുമാനിച്ചു.
പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്‍.സി നടപ്പാക്കുന്നതിനും എതിരെയുള്ള മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ദേശ് രക്ഷാ മാര്‍ച്ചില്‍ വന്‍ യുവജന പങ്കാളിത്തം ഉറപ്പു വരുത്തും.
ഇത് സംബന്ധിച്ച് മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ.നജീബ്, അസീസ് കളത്തൂര്‍, നിസാം പട്ടേല്‍, നൗഷാദ് കൊത്തിക്കാല്‍ പ്രസംഗിച്ചു. സഹീര്‍ ആസിഫ്, മുഖ്താര്‍ മഞ്ചേശ്വരം, ഷംസുദ്ധീന്‍ കൊളവയല്‍,എം.സി.ശിഹാബ് മാസ്റ്റര്‍,സിദ്ധീഖ് സന്തോഷ് നഗര്‍, റൗഫ്ബാവിക്കര,കെ .കെ.ബദറുദ്ധീന്‍, ബി.എം. മുസ്തഫ ഉപ്പള, സി.ബി. ലെത്തീഫ്, അബൂബക്കര്‍ കരുമനം, അബൂബക്കര്‍ അരിയിങ്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments