തിരുവനന്തപുരം: മിനി മുത്തൂറ്റ്, മുത്തൂറ്റ് മിനി നിധി എന്നിവിടങ്ങളിലെ ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഐ.ആര്.) രഞ്ജിത് പി. മനോഹറിന്റെ നേതൃത്വത്തില്‍ ജീവനക്കാരുടേയും മാനേജ്മെന്റിന്റെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു സമരം ഒത്തുതീര്‍പ്പായത്.
ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിഷയം ഈ മാസംതന്നെ പരിഹരിക്കുമെന്നു മാനേജ്മെന്റ് ചര്‍ച്ചയില്‍ അറിയിച്ചു. ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും ഒത്തുതീര്‍പ്പിനു തയാറാണ്. സമരവുമായി ബന്ധപ്പെട്ടു ജീവനക്കാരെടുത്ത അവധികള്‍ ലീവായി പരിഗണിക്കും. കമ്പനിയുടെ മാന്വല്‍ അനുസരിച്ചുള്ള ലീവുകള്‍ അനുവദിക്കാം. ജീവനക്കാരുടെ മെഡിക്കല്‍ ലീവ് സംബന്ധിച്ച വിഷയങ്ങളിലും പരിഹാരമുണ്ടാക്കുമെന്നു മാനേജ്മെന്റ് ചര്‍ച്ചയില്‍ സമ്മതിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റും ജീവനക്കാരും തമ്മില്‍ നിലനിന്നിരുന്ന തൊഴില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള കരാറില്‍ ഇരു കക്ഷികളും ഒപ്പുവച്ചു.
0 Comments