മോദിയുടെ ഭരണം രാജ്യത്തിന്റെ തകര്‍ച്ചയിലേക്ക് നീങ്ങും- ഉണ്ണിത്താന്‍


കാഞ്ഞങ്ങാട്: മോദിയും ഷായും ഭാരതീയ ജനതാ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കയാണെന്നും ജനാധിപത്യം എന്ന വാക്ക് ഈ പാര്‍ട്ടിക്ക് അന്യമായെന്നും പാര്‍ട്ടി തലത്തില്‍ ഒരു ചര്‍ച്ച പോലും നടത്താതെ മോദിക്കും അമിത്ഷാക്കും തോന്നുംപടി ഇന്ത്യ ഭരിക്കയാണെന്നും ഈ കൂട്ട് കെട്ട് ഇന്ത്യാമഹാരാജ്യത്തിന്റെ തകര്‍ച്ചക്ക് കാരണമാവുകയാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി ബില്ല് ഈ കൂട്ട് കെട്ടിന്റെ വാട്ടര്‍ ലൂ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട്, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.
ജനുവരി 21, 22 തിയ്യതികളില്‍ എം.പി. രാജ്‌മോഹന്‍ഉണ്ണിത്താന്‍ പൗരത്വ ബില്ലിനെതിരെ നടത്തുന്ന ലോങ് മാര്‍ച്ച് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡി.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍, കെ.പി.സി. സി ജനറല്‍ സെക്രട്ടറി കെ. പി.കുഞ്ഞിക്കണ്ണന്‍, പി.കെ. ഫൈസല്‍, എം.അസിനാര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി.വി.സുരേഷ്, ഹരീഷ് പി.നായര്‍ മീനാക്ഷിബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബാബു കദളിമറ്റം സ്വാഗതവും കെ.പി മോഹനന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments