ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു.ഗ്രന്ഥശാലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ലൈബ്രേറിയന്‍മാര്‍, സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരായിരുന്നു ആഘോഷത്തിന്റെ ഭാഗമായി ഒത്തു ചേര്‍ന്നത്.
കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പി പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകരായ കെ നാരായണന്‍ മാസ്റ്റര്‍, പി അമ്പു മാസ്റ്റര്‍ , എം വി ചെറിയമ്പു മാസ്റ്റര്‍ ,ടി വി കുഞ്ഞാമന്‍ മാസ്റ്റര്‍ എന്നിവരെ ജില്ലാ സെക്രട്ടറി പി വി കെ പനയാല്‍ ആദരിച്ചു. വായനാ മത്സര വിജയികള്‍ക്ക് അഡ്വ.പി അപ്പുക്കുട്ടന്‍ ഉപഹാര സമര്‍പ്പണം നടത്തി.പ്രൊഫ.എം എം നാരായണന്‍ (ഗാന്ധിയന്‍ ദര്‍ശനങ്ങളും ഇന്ത്യന്‍ ഭരണകൂടവും ), കെ പി രമണന്‍ ( നവകേരള നിര്‍മിതിയുടെ രൂപരേഖ) എന്നിവര്‍ പ്രഭാഷണം നടത്തി. എ പ്ലസ് ഗ്രേഡ് നേടിയ താലൂക്കിലെ നീലേശ്വരം പൊതുജന, കിനാത്തില്‍ സാംസ്‌കാരിക സമിതി, കൊടക്കാട് നാരായണ സ്മാരക,പൊള്ളപ്പൊയില്‍ ബാലകൈരളി, അതിയാമ്പൂര്‍ ബാലബോധിനി, മടിക്കൈ പബ്ലിക്, തടിയന്‍ കൊവ്വല്‍ കൈരളി, ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയങ്ങള്‍ക്കുള്ള ഉപഹാരം കെ പി രമണന്‍ സമ്മാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വാസു ചോറോട്,താലൂക്ക് പ്രസിഡന്റ് പി വേണുഗോപാലന്‍, താലൂക്ക് സെക്രട്ടറി ടി രാജന്‍, വി ചന്ദ്രന്‍, പി രാമചന്ദ്രന്‍ ,എം പി ശ്രീമണി, രമാ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കനവ് ഗ്രന്ഥാലയം പുക്കളം, സ്വരലയ ബാലകൃഷ്ണന്റെ കഥാപ്രസംഗം എന്നിവയും അരങ്ങേറി.

Post a Comment

0 Comments