ചാരായ വാറ്റ്: ഒരു വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ


തായന്നൂര്‍ : ചാരായം വാറ്റുന്നതിനിടെ പിടിയിലായ തായന്നൂര്‍ സ്വദേശിക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.
തായന്നൂരിലെ വെള്ളയനെ (50) ആണ് ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2015 ല്‍ ഹൊസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജ് കെ.വിദ്യാധരന്‍ വിധിന്യായത്തില്‍ പറഞ്ഞു.

Post a Comment

0 Comments