ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ കാറില്‍ മരിച്ച നിലയില്‍


ബേക്കല്‍: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ കാറില്‍ മരിച്ച നിലയില്‍.
കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ റിജോ ഏഞ്ചല്‍ ഫ്രാന്‍സിസിനെയാണ് (36) കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട കാറില്‍ ഇന്നുപുലര്‍ച്ചെ ഒന്നരയോടെയാണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഉദുമ നഴ്‌സിങ് ഹോമില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമെന്നാണ് സംശയം. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം കുടുംബസമേതം കാസര്‍കോട്ടാണ് താമസം. ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന്‌കേസെടുത്തു.

Post a Comment

0 Comments