ചട്ടഞ്ചാല്‍ : 'ഒരേ ഒരുന്ത്യ ഒരൊറ്റ ജനത ' എന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന് നയിക്കുന്ന ലോങ്ങ് മാര്‍ച്ചില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും 1000 സ്ഥിരാഗംങ്ങളെ പങ്കെടുപ്പിക്കാന്‍ ഉദുമ നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് കണ്വെന്ഷന് തീരുമാനിച്ചു.
യോഗം രാജ്മോഹന്ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ചുമതല വഹിക്കുന്ന ഡി.സി. സി ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി. സി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന്, ഡി. സി.സി പ്രസിഡണ്ട് ഹക്കീംകുന്നില്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി.രാജന് പെരിയ സ്വാഗതവും ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു. ജനുവരി 21, 22 തീയ്യതികളിലാണ് ലോങ്ങ് മാര്‍ച്ച്.
0 Comments