വോളി ഗ്രൗണ്ട് നവീകരിക്കണം


ബോവിക്കാനം: മുളിയാറിന്റെ വോളി പ്രേമികള്‍ വര്‍ഷങ്ങളോളം അശ്രയിക്കുന്ന വോളിഗ്രൗണ്ട് നവീകരിക്കാന്‍ വേണ്ടി മുളിയാര്‍ പുഞ്ചിരി ഭാരവാഹികള്‍ പഞ്ചയത്ത് ഭരണസമിതിക്ക് നിവേദനം നല്‍കി.
2020-2021 വര്‍ഷിക പദ്ധതി രൂപികരണ യോഗത്തിലാണ് പ്രസ്തുത നിവേദനം നല്‍കിയത് . നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ബോവിക്കാനത്തിന്റെ വോളി സൗന്ദര്യം പുതിയ തലമുറയിലൂടെ തിരിച്ച് കൊണ്ടുവരാന്‍ ആധുനിക രീതിയിലുള്ള പരിശീലന കേന്ദ്രം അവശ്യമാണ്. പഞ്ചയത്ത് കോപ്ലക്‌സിന്റെ പിന്നാമ്പുറത്തുള്ള ഗ്രൗണ്ടിനെ നേരത്തെയുള്ള ഭരണസമിതി ഫണ്ട് നല്‍കി ചെറിയതോതില്‍ കളിയോഗ്യമാക്കിയിരുന്നു. മുളിയാറിന്റെ പല ഭാഗങ്ങളിലുള്ളവര്‍ കളിക്കാന്‍ എത്തുന്ന ഇവിടം സൗഹൃദം നിലനിര്‍ത്താനുള്ള വേദി കൂടിയാണ് . നാട്ടിലുള്ള യുവതയുടെ വോളിബോള്‍ എന്ന സ്വപനത്തിന് മേല്‍ കെട്ടിടം നിര്‍മ്മിച്ച് മനോഹരമായ കളിസ്ഥലം ഇല്ലതാക്കരുതെന്നും , അവരെ തുറന്ന മനസ്സോടെ പ്രോത്സാഹിപ്പിക്കണമെന്നും പുഞ്ചിരി ഭാരവാഹികള്‍ അവശ്യപ്പെട്ടു.

Post a Comment

0 Comments