മുസ്ലിം ലീഗ് ദേശരക്ഷാ മാര്‍ച്ച് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും


നീലേശ്വരം: മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തില്‍ നീലേശ്വരം മുതല്‍ കുമ്പള വരെ നടത്തുന്ന ദേശരക്ഷാ മാര്‍ച്ച് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആയിരങ്ങള്‍ ആനി നിരക്കുന്ന മാര്‍ച്ച് രാവിലെ 10 മണിക്ക് കുമ്പളയിലേക്ക് പ്രയാണമാരംഭിക്കും. മാര്‍ച്ചിന് മുന്നോടിയായുള്ള നീലേശ്വരം മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് തല കണ്‍വെന്‍ഷനുകള്‍ നടത്തി. മുനിസിപ്പല്‍ തല കണ്‍വെന്‍ഷന്‍ പ്രസിഡണ്ട് സി.കെ. കെ.മാണിയൂരിന്റെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി . എം. ടി.പി.കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം, മണ്ഡലം നിരീക്ഷകന്‍ മുസ്തഫ ഹാജി, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത്, പുഴക്കര റഹീം, എന്‍.ഹൈദര്‍, രാമരം സലാം ഹാജി, ഇ.കെ.മജീദ് പ്രസംഗിച്ചു.

Post a Comment

0 Comments