പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം


മുളിയാര്‍: പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് നാടിന്റെ സമാധാനവും, സാഹോദര്യവും, സംരക്ഷിക്കണമെന്ന് എസ്.ടി.യു മുളിയാര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഭരണഘടനയും, ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കപ്പെടേണ്ടത് ഭരണാധി കാരികളുടെ കടമയാണെന്ന് യോഗം വിലയിരുത്തി. പ്രസിഡണ്ട് മാഹിന്‍ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.തയ്യല്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു.മെമ്പര്‍ഷിപ്പ് പഞ്ചായത്ത് തല വിതരണം സംസ്ഥാന പ്രസിഡണ്ട് ഷംസുദ്ദീന്‍ ആയിറ്റി യൂണിറ്റ് ഭാരവഹികളായ റസീന, താഹിറ എന്നിവര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി രജിസ്‌ട്രേഷന്‍ കാര്‍ഡ് വിതരണം ജില്ലാ ഫെഡറേഷന്‍ സെക്രട്ടറി ശിഹാബ് റഹ്മാനിയ ശാഫി മുണ്ടക്കൈക്ക് കൈമാറി വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബി.കെ.ഹംസ, ബി.എം. ഹാരിസ്, ഹനീഫ ചെങ്കള, അബ്ദുല്ല ഹാജി ബാങ്കോക്ക്, ഷെഫീഖ് മൈക്കുഴി,അഷ്‌റഫ് ജവരിക്കുളം, അബദുല്ല കൊളമ്പ, അഹമ്മദ് കൊളമ്പ, ഷാഫി നുസ്രത്ത് നഗര്‍, ഹസൈനാര്‍ കൊളമ്പ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments