വീട്ടില്‍ കയറി മര്‍ദ്ദനം: ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു


ബേക്കല്‍ : മിനി സ്റ്റേഡിയത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ട വിരോധത്തില്‍ വീടുകയറി ആക്രമണം.
പള്ളിക്കര മിനി സ്റ്റേഡിയത്തിനു സമീപം അലീഫ് മഹലിലെ മുഹമ്മദ് ഷരീഫിനെയാണ് (42) ആക്രമിച്ചത്. ജനുവരി 28 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മൗവ്വലിലെ അലീജ് ഇബ്രാഹിം, നാസര്‍ എന്നിവര്‍ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറുകയും അലീജ് ഷരീഫിനെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കുകയും തടയാന്‍ ചെന്ന ഭാര്യ ഹമീദയെ നാസര്‍ തള്ളിയിടുകയും ചെയ്തു. നാസര്‍ കല്ലെറിഞ്ഞ് വീട്ടുമുറ്റത്തെ രണ്ട് ജനല്‍ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു. അലീജ് വധഭീഷണി മുഴക്കിയതായും ഷരീഫ് ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജനല്‍ഗ്ലാസുകള്‍ തകര്‍ത്തതില്‍ നാലായിരം രൂപയുടെ നഷ്ടമുണ്ടായി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments