ഡിജിറ്റല്‍ ലൈബ്രറി ശില്‍പ്പശാല


പെരിയ: കേന്ദ്ര സര്‍വ്വകലാശാലയിലെ ലൈബ്രറിയും നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്‍ഡ്യ ക്ലബ്ബ് കാസര്‍കോട് റീജിയണിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള പ്രോജക്ട് ആയ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്‍ഡ്യ (എന്‍.സി.ഡി.ഐ) ല്‍ ഡിജിറ്റല്‍ പുസ്തകങ്ങള്‍, ലേഖനങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, പ്രബന്ധങ്ങള്‍ തുടങ്ങിയ വിപുലമായ ശേഖരണമാണ് ഉള്ളത്. ഈ വിഭവ സമാഹരണം സമൂഹത്തിലെ നാനാ തുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പ്രൊഫഷണലുകള്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയ എല്ലാവര്‍ക്കും പ്രയോജനപ്പെടും. ഈ വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനും, തിരയല്‍ സാങ്കേതികതയ്ക്കും പ്രാധാന്യം നല്‍കിയുള്ള ശില്‍പ്പശാലയുടെ ഉദ്ഘാടനം രജിസ്ട്രാര്‍ ഡോ. എ.രാധാകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. എന്‍.ഡി. എല്‍.ഐ, ഐ.ഐ.ടി ഖരഗ്പൂരിലെ ചീഫ് സ്ട്രാറ്റജിക് ആന്‍ഡ് ഔട്ട് റീച്ച് ഓഫീസറായ ഡോ. വിഘ്‌നേശ് സ്വര്‍ണമോഹന്‍ ക്ലാസുകള്‍ നയിച്ചു. ഡോ.റ്റി.പി. അഹമ്മദ് അലി, സര്‍വ്വകലാശാല ഡെപ്യൂട്ടി ലൈബ്രേറിയന്‍ ഡോ.പി. സെന്തില്‍ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. പ്രിയ.കെ നന്ദി പറഞ്ഞു.
ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈബ്രറി പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ തുടങ്ങി നൂറോളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

Post a Comment

0 Comments