ബൈക്കില്‍ മൂന്നുപേര്‍: രണ്ടായിരം രൂപ പിഴ


കാഞ്ഞങ്ങാട് : രണ്ടു പേരെ പിന്നിലിരുത്തി അശ്രദ്ധയോടെ ബൈക്കോടിച്ചയാള്‍ക്ക് രണ്ടായിരം രൂപ പിഴ.
രാവണേശ്വരം പാടിക്കാനം കരിമ്പില്‍ വളപ്പിലെ ഒ.കൃഷ്ണ അഭിഷേകിനാണ് (19) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴശിക്ഷ വിധിച്ചത്. 2019 ഒക്ടോബര്‍ 28 ന് രാവിലെ 11. 50 ഓടെ പെരിയയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ബേക്കല്‍ എസ്‌ഐ, ടി.വി.പ്രസന്നകുമാറാണ് കെഎല്‍ 16 ആര്‍ 3768 നമ്പര്‍ ബൈക്ക് പിടികൂടി ഇയാള്‍ക്കെതിരെ കേസെടുത്തു കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയത്.

Post a Comment

0 Comments