കാഞ്ഞങ്ങാട്: അന്തര്‍ദേശിയ അവധി ദിനങ്ങള്‍ പോലും അദ്ധ്യാപക പരിശീലനം ഏര്‍പ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ കെ പി എസ് ടി എ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം പ്രതിഷേധിച്ചു.
അവധി ദിനങ്ങളില്‍ നടത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബഹിഷ്കരിക്കുമെന്ന് യൂണിയന് മുന്നറിപ്പ് നല്കി. കെ പി എസ് ടി എ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി എം അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് എം സുരേഷ് അധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്, കെ പി എസ് ടി എ സംസ്ഥാന പ്രവര്‍ത്തക അംഗങ്ങളായ കുഞ്ഞിക്കണ്ണന് കരിച്ചേരി, പി ശശിധരന്,കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ജി കെ ഗിരീഷ്,ജില്ലാ ട്രഷറര്‍ ടി വി പ്രദീപ് കുമാര്‍, ജില്ലാ കൗണ്‍സിലര്‍ ജോര്‍ജ്കുട്ടി ജോസഫ്,വനിതാ ഫോറം കണ്‍വീനര്‍ എം കെ ശോഭനകുമാരി എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി കെ ഹരിദാസ് സ്വാഗതവും ടി വി അനൂപ്കുമാര്‍ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ സമ്മേളനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉള്ളറകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഹൊസ്ദുര്‍ഗ് എ ഇ ഒ പി വി ജയരാജ് ഉദ്ഘാടനം ചെയ്തു കെ പി എസ് ടി എ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ ടി രാജേഷ് വിഷയാവതരണം അവതരണം നടത്തി. എച്ച് എം ഫോറം കണ്‍വീനര്‍ എന്‍ കെ ബാബുരാജ്, വനിതാ ഫോറം സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ലിസി ജേക്കബ് ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ പിഷാരടി, ഉപജില്ലാ ജോയിന്റ് സെക്രട്ടറി പി ശശീന്ദ്രന്, കെ പി രമേശന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കൗണ്‍സിലര്‍ എ വി ഗിരീശന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ കൗണ്‍സിലര്‍ റോയ് ജോസഫ് അധ്യക്ഷം വഹിച്ചു. ഒ എ എബ്രഹാം, പി ഉണ്ണികൃഷ്ണന്, എം സതീശന്, ഒ രജിത, എം രാജീവന്, സി കെ അജിത എന്നിവര്‍ സംസാരിച്ചു.
0 Comments