ചീമേനി ജയിലില്‍ വിളവെടുപ്പ് കാലം


ചീമേനി: ചീമേനി തുറന്ന ജയിലിലെ പാറപ്പുറത്ത് മത്തനും കുമ്പളവും ചീരയും വെള്ളരിയും ഒക്കെ നിറഞ്ഞു നില്‍ക്കുന്നു.
ജയിലിന്റെ 10 ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വിളവെടുപ്പ് ജയില്‍ ഡി.ജി.പി.ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷിയുടെയുടെ ഭാഗമായാണ് ജയിലില്‍ കൃഷി ഇറക്കിയത്. ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ശിവ പ്രസാദ്, കാസര്‍കോട് പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ സജിനി മോള്‍,കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍ വീണാ റാണി, കൃഷി ഓഫീസര്‍ രേഷ്മ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments