ഗുണഭോക്താക്കളുടെ കുടുംബ സംഗമം നടത്തുന്നു


നീലേശ്വരം: നീലേശ്വരം നഗരസഭാ പരിധിയിലെ പി.എം.എ.വൈ./ലൈഫ് പദ്ധതിയിð വീടുകള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും വിപുലമായ രീതിയില്‍ðസംഘടിപ്പിക്കുതിന് നീലേശ്വരം നഗരസഭ തീരുമാനിച്ചു.
പി.എം.എ.വൈ./ലൈഫ് ഭവന പദ്ധതിയില്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്ക് ജീവനോപാധി ലഭ്യമാക്കുന്നതിനും അവര്‍ നേരിടുന്ന ആവശ്യങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ പരിഹരിക്കുന്നതിനുമാണ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്. സംഗമങ്ങളില്‍ ഇതിനകം വീട് ലഭിച്ച മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിക്കും. റേഷന്‍ കാര്‍ഡ് തിരുത്തല്‍, ആധാര്‍ കാര്‍ഡ്, കുടിവെള്ള, വൈദ്യുതി, ഗ്യാസ് കണക്ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിരവധി ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കി പരമാവധി കാര്യങ്ങള്‍ ഒരേവേദിയില്‍ð വെച്ച് ചെയ്തുകൊടുക്കുവാനാണ് അദാലത്തിലൂടെ നീലേശ്വരം നഗരസഭ ലക്ഷ്യമിടുന്നത്.
കുടുംബ സംഗമത്തില്‍ ഉയര്‍ന്നുവരുന്ന പൊതുവായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ð കൊണ്ടുവന്ന് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി.ജയരാജന്‍ അറിയിച്ചു. പി.എം. എ.വൈ/ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിച്ചുകിട്ടിയ കുടുംബങ്ങളുടെ സാമൂഹ്യക്ഷേമ, സേവന കാര്യങ്ങളില്‍ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനമാണ് സംഗമവും അദാലത്തും വഴി ലക്ഷ്യമാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
അദാലത്ത് സംബന്ധിച്ച തീയ്യതിയും മറ്റു വിശദാംശങ്ങളും തീരുമാനിക്കുന്നതിന് ക്ഷേമകാര്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. ക്ഷേമകാര്യ സ്ഥിരം സമിതിയുടെ അടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും.

Post a Comment

0 Comments