ദുരന്തനിവാരണ ആസൂത്രണരേഖ തയ്യാറാക്കല്‍: മൂന്നാംഘട്ട പരിശീലനം


കാസര്‍കോട്: തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതിന് മൂന്നാംഘട്ട പരിശീലനം നാളെ( ജനുവരി 15) മുതല്‍ നടക്കും. കിലയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്മാര്‍, വൈസ് ചെയര്‍മാന്മാര്‍, വര്‍ക്കിങ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കാണ് ഏകദിനപരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജനുവരി 15 ന് കാസര്‍കോട,് 16 ന് കാറടുക്ക, 17ന് മഞ്ചേശ്വരം എന്നി ബ്ലോക്ക് അതിര്‍ത്തിയിലെ ഗ്രാമപഞ്ചായത്തില്‍ നിന്നുളളവര്‍ക്കും, ജനുവരി 16 ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക്, 17 ന് പരപ്പബ്ലോക്ക്, 18 ന് നീലേശ്വരം ബ്ലോക്ക് എന്നിവിടങ്ങളില്‍ നിന്നുളളവരും പങ്കെടുക്കണം.
ജനുവരി 15 ന് ഡി.പി.സി ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ കാസര്‍കോട് നഗരസഭയ്ക്കും 16,18 തീയതികളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ക്കും പങ്കെടുക്കാം. പരിശീലന പരിപാടി രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ്. ഫോണ്‍: 9447781182

Post a Comment

0 Comments