എസ്.ഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍


ചെറുവത്തൂര്‍: വാഹന പരിശോധനയ്ക്കിടെ ചുമത്തിയ പിഴസംഖ്യ എസ്‌ഐയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ച യുവാവിനെതിരെ കേസ്.
ചീമേനി ചെമ്പ്രകാനം മാടമ്പില്ലത്ത് സൈനുദ്ദീനെയാണ് (37) ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴരയോടെ ചെറുവത്തൂര്‍ മേല്‍പ്പാലത്തിനുസമീപം വാഹന പരിശോധനയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. ചന്തേര എസ്‌ഐ വിപിന്‍ ചന്ദ്രന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസ്. ഹെല്‍മറ്റ് ധരിക്കാതെ ഓടിച്ച കെഎല്‍ 60 ആര്‍ 434 നമ്പര്‍ ബൈക്ക് തടഞ്ഞ് പിഴ ആവശ്യപ്പെട്ടതോടെ കയര്‍ക്കുകയും 500 രൂപ നോട്ട് എസ്‌ഐക്കു നേരെ വലിച്ചെറിയുകയുമായിരുന്നു. എസ്‌ഐയെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയുണ്ടായി. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

Post a Comment

0 Comments