ഇന്ധനവിലയില്‍ നേരിയ കുറവ്


കൊച്ചി: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 25 പൈസ കുറഞ്ഞ് 76.71 രൂപയിലും ഡീസലിന് 23 പൈസ കുറഞ്ഞ് 71.36 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.71 രൂപയും ഡീസലിന് 71.36 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.372 രൂപയും ഡീസല്‍ 70.014 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 75.703 രൂപയും ഡീസല്‍ ലിറ്ററിന് 70.343 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 73.36 രൂപയും ഡീസലിന് 66.36 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 78.973 രൂപയും ഡീസലിന് 69.557 രൂപയുമാണ് വില. ഇന്നലെയും ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

Post a Comment

0 Comments