രാവണീശ്വരം തെയ്യം കെട്ട്; ബ്രോഷര്‍ പ്രകാശനം ചെയ്തു


രാവണീശ്വരം: കളരിക്കാല്‍ ശ്രീ മുളവന്നൂര്‍ ഭഗവതീ ക്ഷേത്രം നാരന്തട്ട തറവാട് ഉപദേവസ്ഥാനം കളരിക്കല്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ പ്രചാരണ ബ്രോഷര്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്‍ കളരിക്കല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം കര്‍മ്മി രാഘവന്‍ അന്തിത്തിരിയന് നല്‍കി പ്രകാശനം ചെയ്തു.
പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ എം കൃഷ്ണന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ മുരളീധരന്‍ നമ്പ്യാര്‍, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, എം കുഞ്ഞിരാമന്‍ മൊട്ടമ്മല്‍, നാരായണന്‍ വെളിച്ചപ്പടാന്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി ശശിധരന്‍, എ തമ്പാന്‍ മക്കാക്കോട്, വി വി മുകുന്ദന്‍, ഗീതാ ബാലന്‍, യു.എ.ഇ പ്രചാരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ദിവാകരന്‍ വേങ്ങയില്‍, പുഷ്പ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
അനീഷ് പി ദീപം സ്വാഗതവും ആഘോഷ കമ്മിറ്റി ട്രഷറര്‍ സി ബാലന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments