വികസനത്തിന്റെ മതേതര രാഷ്ട്രീയം : സെമിനാര്‍


പള്ളിക്കര: റോട്ടറി ഇന്റര്‍നാഷണല്‍ കണ്ണൂര്‍ റീജിയന്‍ 3 സംഘടിപ്പിക്കുന്ന സെമിനാര്‍ ജനുവരി 19 ന് വെകുന്നേരം 4 മണിക്ക് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കും.
ജനുവരി 19ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സെമിനാറില്‍ ഡോ.സി. ബാലന്‍ മോഡറേറ്ററായിരിക്കും. മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ഖാദര്‍മാങ്ങാട്, കരുണാകരന്‍ നമ്പ്യാര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. വി.പി.പി മുസ്തഫ, രാധാകൃഷ്ണന്‍ പെരുമ്പള, അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കോത്ത് എന്നിവര്‍ വിഷയത്തെ അധീകരിച്ച് സംസാരിക്കും.
റോട്ടറി കണ്ണൂര്‍ റീജിയന്റെ കീഴിലുള്ള കാസര്‍കോട് റോട്ടറിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments