ഹോണടിച്ചിട്ടും വാഹനം നീക്കിയില്ലെന്നാരോപിച്ച് മര്‍ദ്ദനം


ചിറ്റാരിക്കാല്‍ : ഹോണടിച്ചിട്ടും വാഹനം മുന്നില്‍ നിന്ന് നീക്കിയില്ലെന്നാരോപിച്ച് മര്‍ദ്ദിച്ചതിന് മൂന്നുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
സഖറിയയ്ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് കേസ്. ചിറ്റാരിക്കാല്‍ ആയന്നൂര്‍ ഇടപ്പള്ളിയില്‍ ഇ.എം.ആകാശാണ് പരാതിക്കാരന്‍. ഡിസംബര്‍ 29 ന് വൈകിട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ പിതാവ് മത്തായി തോമസിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹം വീടിനടുത്ത് നടത്തിവരുന്ന കാറ്ററിങ് സെന്ററിനു മുന്നിലെ വഴിയില്‍ എയ്‌സ് വാഹനം പാര്‍ക്ക് ചെയ്ത് ഭക്ഷണ സാധനങ്ങള്‍ കയറ്റുന്നതിനിടെയാണ് പിന്നില്‍ നിന്നെത്തിയ കാര്‍ ഹോണ്‍ മുഴക്കിയത്. വാഹനം മാറ്റിയില്ലെന്നാരോപിച്ച് കാറിലുണ്ടായിരുന്നവര്‍ മത്തായി തോമസിനെ മര്‍ദ്ദിച്ചു. ഇതുതടയാന്‍ ചെന്ന ആകാശിനെ തടഞ്ഞുനിര്‍ത്തി തള്ളിയിട്ട് കൈമുട്ടുകൊണ്ടിടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും ചീത്തവിളിച്ചുവെന്നുമാണ് കേസ്.

Post a Comment

0 Comments